- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 119 ജൂനിയര്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു: മന്ത്രി വി ശിവന്‍കുട്ടി
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 119 ജൂനിയര്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു: മന്ത്രി വി ശിവന്‍കുട്ടി

X
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളൂകളില്‍ 2021-2022 വര്‍ഷത്തെ ഷിഫ്റ്റഡ് ബാച്ചുകളിലെ തസ്തികകള്‍ ഉള്‍പ്പടെ 119 ജൂനിയര്‍ അധ്യാപക തസ്തതികള്‍ സൃഷ്ടിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭാ യോഗം 2024-25 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം അംഗീകരിച്ചിരുന്നു.
119 ജൂനിയര്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചതിനു പുറമെ, 146 ജൂനിയര്‍ എച്ച്എസ്എസ്റ്റി തസ്തികകള്‍ എച്ച്എസ്എസ്റ്റി തസ്തികകള്‍ ആയി അപ്ഗ്രേഡ് ചെയ്തു, 68 എച്ച്എസ്എസ്റ്റി തസ്തികകള്‍ സൃഷ്ടിച്ചു, 43 എച്ച്എസ്എസ്റ്റി തസ്തികകള്‍ ജൂനിയര്‍ എച്ച്എസ്എസ്റ്റി തസ്തികകള്‍ ആക്കി മാറ്റിയതായും ഇതിന് അംഗീകാരം നല്‍കിയതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Next Story


