കൊച്ചി: കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടത്തിയെന്ന പരാതിയിൽ ലോകായുക്ത അന്വേഷണം നേരിടുന്ന മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയെ പരിഹസിച്ച് വിടി ബൽറാം. ഫേസ്‌ബുക്കിൽ ഹൈക്കു കവിത എഴുതി കൊണ്ടാണ് ബൽറാമിന്റെ പരിഹാസം. 'എന്റെ പിള്ളേരെ തൊടുന്നോടാ' എന്ന കാർട്ടൂൺ ചിത്രത്തോടൊപ്പമാണ് വിടി ബൽറാം തന്റെ ഹൈക്കു കവിത ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനത്തിന് മാഗ്സസെ പുരസ്‌കാരത്തിന് അർഹയായതുൾപ്പെടെ ചൂണ്ടികാട്ടിയാണ് ബൽറാം മൂന്ന് വരി കവിത പങ്കുവെച്ചത്.

'സാദാ കിറ്റിൽ വോട്ട് പിപിഇ കിറ്റിൽ നോട്ട്' എന്ന അവസാന വരിയിൽ ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്തെ കിറ്റ് വിതരണവും പരാമർശിക്കുന്നു.വിടി ബൽറാമിന്റെ ഹൈക്കു കവിത'അമേരിക്കയിൽ ശ്വാസം കിട്ടാത്തവരുടെ ആർത്തനാദംവാഷിങ്ടൺ പോസ്റ്റിൽ തൂങ്ങിയാടുന്ന മഗ്സാസെ പട്ടംസാദാ കിറ്റിൽ വോട്ട് പിപിഇ കിറ്റിൽ നോട്ട്- 'മരണത്തിന്റെ വ്യാപാര സാധ്യത'(ഹൈക്കു കവിത)'

കൊവിഡിന്റെ ഒന്നാം ഘട്ടത്തിൽ പിപിഇ കിറ്റ് അടക്കം വാങ്ങിയതിൽ അഴിമതി നടത്തിയെന്നാണ് മുൻ ആരോഗ്യമന്ത്രിയും സെക്രട്ടറിയും അടക്കമുള്ളവർക്കെതിരായ പരാതി. യൂത്ത് കോൺഗ്രസ് നേതാവ് വീണയുടെ പരാതിയിലാണ് ലോകായുക്ത അന്വേഷണം. തുടർന്ന് എംഎൽഎക്ക് കോടതി നോട്ടീസ് അയച്ചു. പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.