കൊച്ചി: കുപ്രസിദ്ധ ഗുണ്ട ആലപ്പുഴ സ്വദേശി വടിവാള്‍ വിനീതിനെ ആലുവയില്‍ വച്ച് എറണാകുളം റൂറല്‍ ജില്ലാ ഡാന്‍സാഫും, ആലപ്പുഴ എസ്.പിയുടെ സ്‌ക്വാഡും ചേര്‍ന്ന് സാഹസികമായി പിടികൂടി. അമ്പതിലേറെ കേസുകളിലെ പ്രതിയായ ആലപ്പുഴ എടത്വാ പുത്തന്‍പുരയ്ക്കല്‍ നഗറില്‍ വിനീത് (25) മുങ്ങി നടക്കുകയായിരുന്നു.

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച പകല്‍ പതിനൊന്ന് മണിയോടെ പോലീസ് സംഘം പ്രതിയെ ആലുവ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ കണ്ടെത്തി. പോലീസിനെക്കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന് സാഹസികമായാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലുടനീളം ഇയാള്‍ക്കെതിരെ കേസുകളുണ്ട്. വടി വാള്‍ കാണിച്ച് ആക്രമിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്യുന്നതിലാണ് ഈ വട്ടപ്പേര് വീണത്. കൊച്ചിയില്‍ നിന്ന് മാത്രം ഇയാള്‍ പതിനഞ്ചോളം ബൈക്കുകള്‍ മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടിച്ച വാഹനങ്ങളിലെത്തിയ ണ് ഇയാള്‍ കൂടുതലായും മോഷണം നടത്തിയിട്ടുള്ളത്.