- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട: സ്വാതന്ത്ര്യസമര സേനാനി ആറന്മുള പരമൂട്ടിൽ വീട്ടിൽ ടി. എൻ. പത്മനാഭപിള്ളയുടെ ഭാര്യ ഗൗരിയമ്മ വനജാക്ഷിയമ്മയെ (96) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ആദരിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരസേനാനികളെയും അവരുടെ ഭാര്യമാരെയും ആദരിക്കുന്ന ചടങ്ങുകൾ സംസ്ഥാന വ്യാപകമായി നടന്നു വരുന്നു.
ഇതിന്റെ ഭാഗമായാണ് കോഴഞ്ചേരി താലൂക്കിൽ ആറന്മുള പരമൂട്ടിൽ വീട്ടിലെത്തി വനജാക്ഷിയമ്മയെ മൊമെന്റോയും പൊന്നാടയും നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചത്. പത്തനംതിട്ട ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയെയും മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യമാരായ അഞ്ച് പേരേയുമാണ് ആദരിച്ചിട്ടുള്ളത്.
സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു പത്മനാഭ പിള്ള. ചെങ്ങന്നൂർ സ്വദേശിയായിരുന്ന അദ്ദേഹം കല്ലിശേരി സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് ദേശീയ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി സമരമുഖത്തേയ്ക്ക് എത്തുന്നത്. 2000 ഫെബ്രുവരി അഞ്ചിന് അദ്ദേഹം അന്തരിച്ചു.
ഭാര്യ വനജാക്ഷിയമ്മ ഇപ്പൊൾ മകൾ ഉഷക്കും കുടുംബത്തിനുമൊപ്പം മല്ലപ്പുഴശേരി പഞ്ചായത്തിലാണ് താമസിക്കുന്നത്. കോഴഞ്ചേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എസ്. ആശ, മല്ലപ്പുഴശേരി അസിസ്റ്റന്റ് വില്ലേജ് ഓഫീസർ എ. ഷിബിലി, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



