- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദനാ ദാസ് കേസ് : സയന്റിഫിക് വിദഗ്ദ്ധ ആശുപത്രിയിലെ ദ്യശ്യങ്ങള്‍ തിരിച്ചറിഞ്ഞു; ദൃശ്യങ്ങളില്‍ കാണുന്നവര്‍, ഫോറന്‍സിക് പരിശോധനക്കായി ലഭിച്ച ചിത്രങ്ങളില്‍ ഉള്ളവരാണെന്നും കോടതിയില്‍ മൊഴി
വന്ദനാ ദാസ് കേസ് : സയന്റിഫിക് വിദഗ്ദ്ധ ആശുപത്രിയിലെ ദ്യശ്യങ്ങള്‍ തിരിച്ചറിഞ്ഞു
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡോ വന്ദനാ ദാസ് കൊല ചെയ്യപ്പെട്ട ദിവസം ഹോസ്പിറ്റലിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയതായി കേസിലെ സാക്ഷിയായ ഫോറന്‍സിക് വിദഗ്ദ്ധ കോടതി മുമ്പാകെ മൊഴി നല്കി.
കേസിന്റെ വിചാരണ നടക്കുന്ന കൊല്ലം അഡീ സെഷന്‍സ് ജഡ്ജി പി. എന്‍. വിനോദ് മുമ്പാകെ നടന്ന സാക്ഷി വിസ്താരത്തില്‍, ഇപ്രകാരം പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ഹോസ്പിറ്റലിലെ സി സി ടി വി ദ്യശ്യങ്ങളും യഥാര്‍ത്ഥ സമയവുമായി വ്യത്യാസമുള്ളതായി കണ്ടെത്തിയതായും സാക്ഷി പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് ഉത്തരമായി കോടതിയെ അറിയിച്ചു.
സംഭവ ദിവസം വെളുപ്പിനെ പ്രതി സന്ദീപിനെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ സ്‌ക്രീനില്‍ കാണിച്ചത് തിരിച്ചറിഞ്ഞ സാക്ഷി ആ ദൃശ്യങ്ങളില്‍ കാണുന്നവര്‍, ഫോറന്‍സിക് പരിശോധനക്കായി ലഭിച്ച ചിത്രങ്ങളില്‍ ഉള്ളവരാണെന്നും കോടതിയില്‍ മൊഴി നല്കി.
കേസിലെ പന്ത്രണ്ടാം സാക്ഷിയായ രാജേന്ദ്രന്‍ പിള്ളയുടെ സാക്ഷി വിസ്താരം ശനിയാഴ്ച നടക്കും. കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.