കണ്ണൂര്‍: തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസ് വന്‍ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അതിവേഗം എത്തിയ തീവണ്ടിക്ക് മുന്നിലെ ട്രാക്കിലേക്ക് കോണ്‍ക്രീറ്റ് മിക്‌സിങ് വാഹനം കടന്ന് വരികയായിരുന്നു. കൃത്യസമയത്ത് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് ലോക്കോ പൈലറ്റ് വേഗത കുറച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

സംഭവത്തെ തുടര്‍ന്ന് ഡ്രൈവറേയും വാഹനവും ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂര്‍ സ്റ്റേഷനില്‍ നവീകരണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിച്ച ലോറിയാണ് അപകടസാധ്യതയുണ്ടാക്കിയത്. പയ്യന്നൂര്‍ സ്റ്റേഷന് സമീപമാണ് സംഭവം.