- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർക്കലയിൽ പൂജാരിമാർ തമ്മിൽ ഏറ്റുമുട്ടി; അടിപിടിക്കിടെ കുത്തി കൊലപ്പെടുത്തി
തിരുവനന്തപുരം: വർക്കലയിൽ പൂജാരിമാർ തമ്മിലുണ്ടായ വാക്കേറ്റത്തിനൊടുവിൽ കൊലപാതകം. ചാലുവിള പുറമ്പോക്കിൽ താമസിക്കുന്ന നാരായണനാണ് കൊല്ലപ്പെട്ടത്. നൂറനാട് സ്വദേശിയായ അരുണിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. അയൽവാസികളായ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടെയാണ് അരുൺ നാരായണനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
Next Story



