- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതെങ്കിലും മാധ്യമത്തിന്റെ ഔദാര്യംകൊണ്ട് നേതാവായ ആളല്ല മുഖ്യമന്ത്രിയെന്നും അദ്ദേഹം ഒരു 'പത്രപ്പുത്ര'നല്ലെന്നും മന്ത്രി വാസവൻ; മാസപ്പടി വിവാദങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി വരേണ്ട കാര്യമില്ലെന്നും പറയേണ്ട കാര്യം പറയേണ്ട സമയത്ത് മുഖ്യമന്ത്രി പറയുന്നുണ്ടെന്നും മന്ത്രി
കോട്ടയം: ഏതെങ്കിലും മാധ്യമത്തിന്റെ ഔദാര്യംകൊണ്ട് നേതാവായ ആളല്ല മുഖ്യമന്ത്രിയെന്നും അദ്ദേഹം ഒരു 'പത്രപ്പുത്ര'നല്ലെന്നും മന്ത്രി വി.എൻ. വാസവൻ. മാസപ്പടി വിവാദങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി വരേണ്ട കാര്യമില്ലെന്നും പറയേണ്ട കാര്യം പറയേണ്ട സമയത്ത് മുഖ്യമന്ത്രി പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ വിവാദങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രി വരേണ്ട കാര്യമില്ല. മുഖ്യമന്ത്രി ഒരു മീഡിയ മാനിയ ഉള്ള ആളല്ല. വേറെ ചില നേതാക്കന്മാർ എല്ലാദിവസവും പത്രസമ്മേളനം നടത്തും. ലൈവായി പേരും പടവും വന്നില്ലെങ്കിൽ അവർ ഔട്ട് ആകും. ഇവിടെ അങ്ങനൊരു പ്രശ്നമില്ല. ഞങ്ങൾക്ക് മുഖ്യമന്ത്രിയും ലീഡറും എന്നും അങ്ങനെതന്നെയാണ്. അതിൽ ആരും ഇടയ്ക്ക് കാലുവാരാനോ ചോദ്യംചെയ്യാനോ സ്ഥാനം കരസ്ഥമാക്കാനോ ഒന്നും പോകുന്ന ശൈലി ഇടതുപക്ഷ മുന്നണിയിലില്ല. പറയേണ്ട കാര്യം പറയേണ്ട സമയത്ത് മുഖ്യമന്ത്രി പറയുന്നുണ്ട്, വാസവൻ മാതൃഭൂമിയോട് പറഞ്ഞു.
ഒരു പത്രപ്പുത്രനായതിലൂടെ നേതാവായ ആളല്ല പിണറായി വിജയൻ. അദ്ദേഹം ഏതെങ്കിലും പത്രത്തിന്റെയോ ചാനലിന്റെയോ പരസ്യത്തിന്റെയോ ഔദാര്യംകൊണ്ട് വന്നതല്ല. നിശ്ചയദാർഢ്യത്തോടെ ഏതു പ്രതിസന്ധികളെയും പ്രയാസങ്ങളെയും മറികടന്ന് മുന്നേറിയിട്ടുള്ള നേതാവാണ്. സഹനശക്തിക്ക് ഒരു ഓസ്‌കാർ അവാർഡ് കൊടുക്കാൻ നിശ്ചയിച്ചാൽ അത് കേരളത്തിന്റെ മുഖ്യമന്ത്രിക്കാണ് അത് കിട്ടുകയെന്നും വാസവൻ പറഞ്ഞു.



