തിരുവനന്തപുരം: മഞ്ഞാടിയിൽ 85 കാരനായ വൃദ്ധനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന്റെ കേഡി ലിസ്റ്റിൽ പെട്ട മൂന്ന് പ്രതികൾക്കെതിരെ സിറ്റി മെഡിക്കൽ കോളേജ് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

കോട്ടമുക്ക് സ്വദേശി വട്ടു ചന്ദ്രൻ എന്ന ചന്ദ്രൻ (55) , പ്രശാന്ത് നഗറിലെ പയന്തി ബിനു എന്ന ബിനു (47) , നീരാഴി ലെയ്നിലെ പീതകിട്ടൻ എന്ന സന്തോഷ് (33) എന്നിവരാണ് 1 മുതൽ 3 വരെയുള്ള പ്രതികൾ. 2021 ഓഗസ്റ്റ് 14 രാത്രിയാണ് സംഭവം നടന്നത്. മുൻ വൈരാഗ്യത്താൽ മൂവരും ചേർന്ന് സുരേന്ദ്രന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾ പിറ്റേന്ന് അറസ്റ്റിലായി.