- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടി ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാജോർജിന്റെ മിന്നൽ സന്ദർശനം; ആശുപത്രിയിലെ സൗകര്യങ്ങൾ വിലയിരുത്തി മന്ത്രി
അട്ടപ്പാടി: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി ആരോഗ്യമന്ത്രി വീണാജോർജ്. ഷോളയൂരിലെ സൗമ്യ-മുരുകേഷ് ദമ്പതികളുടെ കുഞ്ഞിനെ ആരോഗ്യമന്ത്രി കണ്ടു. കുഞ്ഞ് തൂക്കക്കുറവ് നേരിടുന്നതായി രക്ഷിതാക്കൾ ആരോഗ്യമന്ത്രിയെ അറിയിച്ചു.
'ആർദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ജില്ലയിലെ വിവിധ ആശുപത്രികൾ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മന്ത്രിയുടെ ആശുപത്രി സന്ദർശനങ്ങളിൽ അട്ടപ്പാടി ഉണ്ടായിരുന്നില്ല. മന്ത്രി സന്ദർശിക്കുമെന്ന് അറിയിച്ചിരുന്ന ആശുപത്രികൾക്ക് പുറമെയാണ് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ മന്ത്രി മിന്നൽ സന്ദർശനം നടത്തിയത്. വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നേരിട്ടെത്തി മന്ത്രി കാര്യങ്ങൾ വിലയിരുത്തി.
ജില്ലയിലെ ആസുപത്രികൾ സന്ദർശിച്ച ശേഷം എംഎൽഎ.മാരുൾപ്പെടെയുള്ള ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്ന ജില്ലയുടെ അവലോകനവും നടക്കും. ഒക്ടോബർ ഒൻപതാം തീയതി ആരംഭിച്ച ആർദ്രം ആരോഗ്യം പരിപാടിയിൽ ഇതുവരെ വിവിധ ജില്ലകളിലായി ഇതുവരെ 82 ആശുപത്രികളാണ് മന്ത്രി സന്ദർശിച്ചത്.



