- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീണ ജോർജ് യു.എസ്. എംബസി മിനിസ്റ്റർ കൗൺസിലറുമായി ചർച്ച നടത്തി
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജ് ന്യൂഡൽഹി യു.എസ്. എംബസിയിലെ പൊളിറ്റിക്കൽ അഫയേഴ്സ് മിനിസ്റ്റർ കൗൺസിലർ ഗ്രഹാം മേയറുമായി സെക്രട്ടറിയേറ്റിൽ ചർച്ച നടത്തി. ജന്തുജന്യ രോഗ പ്രതിരോധത്തിലും ജെറിയാട്രിക് കെയറിലും കേരളവുമായി സഹകരിക്കാൻ തയാറാണെന്ന് ഗ്രഹാം മേയർ പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതൽ ചർച്ച നടത്തി തീരുമാനമെടുക്കുന്നതാണ്. കേരളത്തിന്റെ ആരോഗ്യ മേഖല കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പൊതുജനാരോഗ്യ രംഗത്തും പകർച്ചവ്യാധി പ്രതിരോധത്തിലും കേരളം നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹം എടുത്തു പറഞ്ഞു.
ചിട്ടയായ പ്രവർത്തനങ്ങളാണ് ആരോഗ്യ മേഖലയിൽ നടന്നു വരുന്നതെന്ന് വീണ ജോർജ് പറഞ്ഞു. ആർദ്രം മിഷന്റെ ഭാഗമായി ആശുപത്രികളിൽ വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. സ്ത്രീകളുടെ ആരോഗ്യത്തിന് പ്രത്യേക പദ്ധതിയാവിഷ്‌ക്കരിച്ചു. രാജ്യത്ത് മാതൃ, ശിശു മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. വയോജനങ്ങളുടെ പരിപാലത്തിനും ചികിത്സയ്ക്കും മുൻഗണന നൽകുന്നു. പാലീയേറ്റീവ് പരിചരണ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.
ജീവിതശൈലീ രോഗങ്ങളുടെ പ്രതിരോധത്തിനായി ആർദ്രം ജീവിതശൈലീ രോഗനിർണയ കാമ്പയിനിലൂടെ പരിശോധനയും ചികിത്സയും ഉറപ്പാക്കി. രോഗ പ്രതിരോധത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാനത്ത് 1000 യോഗ ക്ലബ്ബുകൾ ആരംഭിച്ചു.
കോവിഡ് പ്രതിരോധത്തിൽ കേരളം മാതൃകയായി. ഒരുകാലത്തും ഐസിയു, വെന്റിലേറ്ററുകൾക്ക് ക്ഷാമം നേരിട്ടില്ല. കോവിഡിന് ശേഷമുള്ള പോസ്റ്റ് കോവിഡ് ആരോഗ്യ പ്രശ്നങ്ങളും ഫലപ്രദമായി നേരിട്ടു. ജന്തുജന്യ രോഗങ്ങളുൾപ്പെടെയുള്ള പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് ആദ്യമായി വൺ ഹെൽത്ത് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. ആരോഗ്യ രംഗത്തെ പുതിയ വെല്ലുവിളികൾ നേരിടാനുള്ള പദ്ധതികളും ആവിഷ്‌ക്കരിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി.