- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുലിന്റെ റിപ്പോർട്ട് കിട്ടിയാൽ നടപടി; മുട്ട മയോണൈസ് നിരോധിച്ചതാണ്; വീഴ്ചയെങ്കിൽ ഹോട്ടലുകൾ പൂട്ടിക്കുമെന്ന് ആരോഗ്യമന്ത്രി
പത്തനംതിട്ട: രാഹുൽ ഡി നായരുടെ ഷവർമ കഴിച്ചുള്ള മരണ എന്ന സംശയത്തിൽ പരിശോധനാഫലം കിട്ടിയശേഷം തുടർനടപടികളെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പരിശോധന ഫലത്തിനായി ആരോഗ്യവകുപ്പ് കാത്തിരിക്കുയാണെന്നും പരിശോധനാ ഫലം കിട്ടിയാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
മുട്ട ഉപയോഗിച്ചുള്ള മയോണൈസ് സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ടെന്ന് ചൂണ്ടികാട്ടിയ ആരോഗ്യമന്ത്രി, ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഹോട്ടലുകൾ പൂട്ടിക്കുമെന്നും വ്യക്തമാക്കി.കൂടുതൽ നിയന്ത്രങ്ങളെ കുറിച്ച് രാഹുലിന്റെ കാര്യത്തിലെ റിപ്പോർട്ട് കിട്ടിയശേഷം ആലോചിക്കുമെന്നും വീണ ജോർജ്ജ് കൂട്ടിച്ചേർത്തു.
ഷവർമ കഴിച്ച യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടലിനെതിരെ നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. കാക്കനാട്ടെ ലേ ഹയാത്ത് ഹോട്ടലിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കോട്ടയം സ്വദേശി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. പിന്നാലെ ഹോട്ടൽ അടപ്പിച്ചു. യുവാവിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
തൊടുപുഴ സ്വദേശി നൽകിയ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതി. തുടർന്ന് ചികിത്സ തേടിയെന്നും മരണകാരണം ഭക്ഷ്യവിഷബാധയാണെന്നുമാണ് പരാതി.
ഷവർമ കഴിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി രാഹുൽ നായരാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഇന്ന് മരണം സംഭവിച്ചത്. കൊച്ചി സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക് കഴിഞ്ഞ ബുധനാഴ്ചയാണ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്.




