- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താക്കോൽ വണ്ടിയിൽ തന്നെയിട്ട് ഷെഡിൽ വച്ചു; സ്‌കൂട്ടറുമായി മോഷ്ടാവ് കടന്നു; ഒരു മണിക്കൂറിനകം മോഷ്ടാവിനെയും വണ്ടിയും കസ്റ്റഡിയിൽ എടുത്തുകൊടുമൺ പൊലീസ്
പത്തനംതിട്ട: വീടിനോട് ചേർന്നുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന സ്‌കൂട്ടർ മോഷ്ടിച്ചു കൊണ്ടുപോയ പ്രതിയെ കൊടുമൺ പൊലീസ് പിടികൂടി. കൊടുമൺ മരുതിമൂട് ഐക്കാട് കൊച്ചയ്യത്ത് വീട്ടിൽ ബൈജു (34) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് 5.30 ന് കൊടുമൺ പുത്തൻകാവിൽ ക്ഷേത്രത്തിനു സമീപം ശ്രീവിലാസം ശ്രീജിത്തിന്റെ വീടിനോട് ചേർന്നുള്ള ഷെഡിൽ വച്ചിരുന്ന സ്‌കൂട്ടറാണ് മോഷണം പോയത്.
താക്കോൽ വണ്ടിയിൽ തന്നെ ഇട്ടിരിക്കുകയായിരുന്നു. 35000 രൂപ വിലയുള്ളതാണ് സ്‌കൂട്ടർ. ശ്രീജിത്തിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ഇന്നലെ വൈകിട്ട് 6.30 ന് കൊടുമൺ രണ്ടാംകുറ്റിയിൽ സംശയകരമായ സാഹചര്യത്തിൽ സ്‌കൂട്ടറുമായി കണ്ട പ്രതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച ഇയാളെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന്, ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.
അടൂർ ഡി വൈ എസ് പി ആർ ജയരാജിന്റെ നിർദേശപ്രകാരം, പന്തളം പൊലീസ് ഇൻസ്പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ് ഐ രതീഷ് കുമാർ, എ എസ് ഐ രാജേഷ് കുമാർ, സി പി ഓമാരായ സുനിൽ, ബിജു, രാജീവൻ, അജിത് എന്നിവരാണ് ഉള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്