- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിടപ്പറകളിലെന്ന പോലെ വിദ്യാർത്ഥികൾ കോളേജുകളിൽ പെരുമാറുന്നു; എസ്.എൻ.ഡി.പി യുടേയും എൻ.എസ്.എസിന്റേയും കോളേജുകളിൽ എന്തും ആകാമെന്ന ചിന്ത; ന്യൂനപക്ഷങ്ങളുടെ കോളേജുകളിൽ തികഞ്ഞ അച്ചടക്കവും; എസ്.എഫ്.ഐ ക്കെതിരെ പരോക്ഷ വിമർശനവുമായി വെള്ളാപ്പള്ളി
കൊച്ചി: എൻഎസ്എസിന്റേയും എസ്എൻഡിപിയുടേയും കോളേജുകളിൽ എസ്എഫ്ഐ നടത്തുന്നത് അച്ചടക്കമില്ലാത്ത പ്രവർത്തനമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനം.ഇവിടെ എന്തും ആകാം എന്ന ചിന്തയാണെന്നും ന്യൂനപക്ഷങ്ങളുടെ കോളേജുകളിലേക്കെത്തിയാൽ ഇക്കൂട്ടർക്ക് മികച്ച അച്ചടക്കമാണുള്ളതെന്നുമായിരുന്നു എസ്എഫ്ഐക്കെതിരെ പരോക്ഷ വിമർശനമായി വെള്ളാപ്പള്ളി പറഞ്ഞത്.കേരളാ നവോത്ഥാന സമിതി യോഗത്തിലായിരുന്നു വെള്ളാപ്പള്ളി എസ്.എഫ്.ഐ ക്കെതിരെ വിമർശനം ഉന്നയിച്ചത്.
വിദ്യാലയങ്ങളിലെ ലഹരിയുടെ ഉപയോഗം ഇന്ന കൂടി വരികയാണ്.ഇതിനെതിരെ ലഘുലേഖ വിതരണം ചെയ്തിട്ട് കാര്യമില്ല.കായികമായി നേരിടേണ്ടി വന്നാൽ പോലും ആ രീതിയിൽ അതിനെ നേരിടണം.പലപ്പോഴും കിടപ്പറകളിലെന്ന പോലെയാണ് വിദ്യാർത്ഥികൾ കോളേജുകളിൽ പെരുമാറുന്നത ഇത് ചോദ്യം ചെയ്യാനോ ഉപദേശിക്കാനോ അദ്ധ്യാപകർക്ക് കഴിയുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.




