- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടുമാസം ഗർഭിണിയായ പശു ചത്ത സംഭവം: വെറ്റിനറി ഡോക്ടർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി വിധി
കണ്ണൂർ: ആവശ്യമായ ചികിത്സ നൽകാതെ എട്ടു മാസം ഗർഭിണിയായ പശു ചാകാനിടയായി വരികയും ഇൻഷുറൻസ് ആവശ്യത്തിലേക്കെന്ന് പറഞ്ഞ് പോസ്റ്റുമോർട്ടം നടപടികൾക്കു ചെലവ് ചെയ്യിക്കുകയും പിന്നീട് പോസ്റ്റുമോർട്ടം റിപ്പോർട്ട് കൊടുക്കാതെയും ഇൻഷൂർ ചെയ്യേണ്ട നടപടി വൈകിപ്പിച്ചതു വഴി ഇൻഷൂറൻസ് തുക നഷ്ടമാവുകയും ചെയ്ത സംഭവത്തിൽ പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകാൻ വിധി.
ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറമാണ് പരാതിക്കാരി മുണ്ടയാട്ടെ സി.ഭാനുമതിക്ക് നഷ്ടപരിഹാരമായി പശുവിന്റെ വില 65,000 രൂപയും കേസിന്റെ നടപടി ചെലവിലായി അയ്യായിരം രൂപ നൽകാനും വിധിച്ചത്. എതിർകക്ഷികളായ വെറ്റിനറി ഡിസ്പെൻസറിസർജൻ ഡോ.ശാന്തി, ജില്ലാ വെറ്റിനറി ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ തുക അടയ്ക്കണമെന്നാണ് വിധി.
ഭാനുമതിയുടെ വീട്ടിലെ മൂന്ന് കന്നുകാലികളിൽ ഒന്ന് 2022- മെയ് 13ന് വീണു പരുക്കേറ്റു ചികിത്സയിലായിരുന്നു. ചികിത്സയുടെ രണ്ടാംദിവസം ചികിത്സയ്ക്കിടെ കന്നുകാലി മരണപ്പെട്ടതിനെ തുടർന്ന് ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കുന്നതിനായി വെറ്റിനറി ഡോക്ടറെയും കണ്ണൂർ മൃഗാശുപത്രി സൂപ്രണ്ടിനെയും സമീപിച്ചെങ്കിലും പലകാരണങ്ങൾ പറഞ്ഞ് മടക്കുകയായിരുന്നു. തുടർന്ന് ഫോറം മുൻപാകെ പരാതിയുമായി എത്തിയതിനെ തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ വിധിയായത്. ഹരജിക്കാരിക്ക് വേണ്ടി അഡ്വ. എം. മഞ്ജുള ഹാജരായി.




