- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തു വയസ്സുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: യുവതിക്ക് 30 വർഷം കഠിന തടവും പിഴയും ശിക്ഷ
മലപ്പുറം: പത്ത് വയസുകാരിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവതിയെ മുപ്പത് വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. വഴിക്കടവ് സ്വദേശിനിക്കാണ് മഞ്ചേരി സ്പെഷൽ പോക്സോ കോടതി ജഡ്ജ് എ.എം അഷ്റഫ് ശിക്ഷിച്ചത്. തടവിന് പുറമെ മൂന്ന് ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവായിട്ടുണ്ട്.
2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ വീട്ടിൽ കുളിക്കാനെത്തിയിരുന്ന കുട്ടിയെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയതായാണ് കേസ്. വിവിധ വകുപ്പുകൾ പ്രകാരമാണ് മുപ്പത് വർഷത്തെ കഠിന തടവിനും മൂന്ന് ലക്ഷം പിഴയടക്കാനും കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
വഴിക്കടവ് സബ് ഇൻസ്പെക്ടർ ആയിരുന്ന മനോജ് പറയറ്റയാണ് കേസിൽ അന്വേണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. വഴിക്കടവ് സ്റ്റേഷൻ ഇൻസ്പെക്ടർ പി അബ്ദുൾ ബഷീറാണ് പ്രോസിക്യൂഷൻ ഭാഗം തെളിവിലേക്കായി പന്ത്രണ്ട് സാക്ഷികളെ വിസ്തരിച്ചതും പതിമൂന്ന് രേഖകൾ ഹാജരാക്കിയതും.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ ഹാജരായി. പ്രോസിക്യൂഷൻ ലൈസൺ വിംഗിലെ അസി. സബ് ഇൻസ്പെക്ടർമാരായ എൻ സൽമ, പി ഷാജിമോൾ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു. ശിക്ഷ അനുഭവിക്കുന്നതിനായി പ്രതിയെ കണ്ണൂർ വനിതാ ജയിലിലേക്കയക്കും.



