- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്ളാറ്റ് നിർമ്മാണ സൈറ്റിലെ അപകടം; കോൺട്രാക്ടർക്ക് 3 മാസം തടവ്
ആലുവ: ആലുവ മറിയപ്പടിയിലുള്ള ഫെഡറൽ ഗ്രീൻസ് എന്ന കെട്ടിടനിർമ്മാണ സൈറ്റിൽ 2016 മാർച്ച് 14ന് ഉണ്ടായ അപകടത്തിൽ രണ്ട് അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ കോൺട്രാക്ടർക്ക് മൂന്നുമാസം തടവ്. ഫ്ളാറ്റ് നിർമ്മാണം കരാർ എടുത്തിരുന്ന ശില പ്രോജക്ട്സ് & ഇൻഫ്രാസ്ട്രക്ചർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കരാർ കമ്പനിയുടെ മാനേജിങ് ഡയറക്ടറും കോൺട്രാക്ടറും കേസിൽ രണ്ടാം പ്രതിയുമായ ടി.എസ് സനിലിനെയാണ് ആലുവ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നു മാസത്തെ തടവിന് ശിക്ഷിച്ചത്.
കേസിലെ ഒന്നാം പ്രതിയും ഫെഡറൽ കൺസ്ട്രക്ഷൻ കോപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റുമായ പി വി മാത്യു വിചാരണ കാലയളവിൽ മരിച്ചതിനാൽ കേസിൽ നിന്നും ഒഴിവാക്കി. ആലുവ ഫാക്ടറീസ് ബോയിലേഴ്സ് ഇൻസ്പെകടർ ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്റ്റ് പ്രകാരമാണ് കേസ് ഫയൽ ചെയ്തത്.
Next Story



