- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാക്കാരെല്ലാം മോശക്കാരാണെന്ന തരത്തില്‍ അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല; വിജയരാഘവന്‍
സിനിമാക്കാരെ അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാനാകില്ല; വിജയരാഘവന്‍
തൃക്കരിപ്പൂര്‍: സിനിമാക്കാരെല്ലാം മോശക്കാരാണെന്ന തരത്തില്‍ അടച്ചാക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് നടന്‍ വിജയരാഘവന്‍. സിനിമയില്‍ തിളങ്ങിയ നടിമാരൊക്കെ വിട്ടുവീഴ്ച ചെയ്തവരാണെന്ന പൊതുബോധമുണ്ടാക്കാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ ചര്‍ച്ചകളും വഴിവെച്ചുവെന്നും താരം പറഞ്ഞു. മാണിയാട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിനിമാക്കാരെല്ലാം മോശക്കാരാണെന്ന തരത്തിലാണ് നിരന്തരം മാധ്യമവാര്‍ത്തകള്‍ വരുന്നത്. നടീനടന്മാരെ അടച്ചാക്ഷേപിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നല്ല രീതിയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ സിനിമാമേഖലയില്‍മാത്രം നടക്കുന്നതല്ല. ചിത്രീകരണത്തിനിടയില്‍ നടിമാര്‍ക്ക് കൂട്ടിന് ആളെ കൊണ്ടുവരാന്‍ സാധിക്കും. വേറെ ഏത് തൊഴില്‍മേഖലയില്‍ ഇങ്ങനെയൊരു സൗകര്യമുണ്ട് -വിജയരാഘവന്‍ ചോദിച്ചു.