തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ കർഷകർക്ക് വ്യാഴാഴ്ച വരെ അവസരം. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് കേന്ദ്ര കൃഷി മന്ത്രാലയം പുതുക്കിയ വിജ്ഞാപനമിറക്കിയത്.

നെല്ല്, തെങ്ങ്, കമുക്, വാഴ, വെറ്റില, കൊക്കോ, ഇഞ്ചി, മാവ്, കപ്പലണ്ടി, ജാതി, ഏലം, ഗ്രാമ്പൂ, കുരുമുളക്, പയറുവർഗങ്ങൾ, പൈനാപ്പിൾ, കരിമ്പ്, എള്ള്, മരച്ചീനി, കിഴങ്ങു വർഗവിളകൾ, ചെറുധാന്യങ്ങൾ പച്ചക്കറികൾ തുടങ്ങിയവക്ക് കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനത്തിന് നഷ്ടപരിഹാരം നൽകുന്നതാണ് പദ്ധതി.

താൽപ്പര്യമുള്ള കർഷകർ നാഷണൽ ക്രോപ് ഇൻഷുറൻസ് പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ, സർവീസ് സഹകരണ ബാങ്കുകൾ, മറ്റു ബാങ്കുകൾ തുടങ്ങിയവ മുഖേന കർഷകർക്ക് ഇതിൽ അംഗങ്ങളാകാം. വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പർ: 18004257064