- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരഭൂമി വില്ലേജ് ഓഫീസ് ഡിജിറ്റലായ സമയത്ത് വയലായി തെറ്റായി രേഖപ്പെടുത്തി; വസ്തു തരം മാറ്റുന്നതിന് രേഖകളും തെളിവുകളും നല്‍കിയിട്ടും നിരവധി തവണ നടത്തിച്ചു; ഒടുവില്‍ ഭൂമി തരം മാറ്റുന്നതിന് 25,000 രൂപ കൈക്കൂലി വേണമെന്ന് വില്ലേജ് ഓഫീസര്‍; 5000 സമത്തിച്ചു; പിന്നാലെ വിജിലന്‍സ് പിടിയില്‍
കിളിമാനൂര്‍: ഭൂമി തരം മാറ്റുന്നതിന് 25,000 രൂപ കൈക്കൂലി വേണമെന്ന് വില്ലേജ് ഓഫീസര്‍. എന്നാല്‍ 5000 തരാമെന്ന് ഡീലാക്കുന്നു. പിന്നാലെ വില്ലേജ് ഓഫീസറെ പിടികൂടി വിജിലന്‍സ്. പഴയകുന്നുമ്മല്‍ വില്ലേജ് ഓഫീസര്‍ ഡി.വിജയകുമാറിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.
പതിറ്റാണ്ടുകളായി കരമടച്ചുകൊണ്ടിരിക്കുന്ന കരഭൂമി വില്ലേജ് ഓഫീസ് ഡിജിറ്റലായ സമയത്ത് തരം മാറി വയലായി തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ രേഖകളും തെളിവുകളും കൃഷി ഓഫീസില്‍ നിന്നുള്‍പ്പെടെ വില്ലേജ് ഓഫീസില്‍ സമര്‍പ്പിച്ചിട്ടും പരാതിക്കാരനെ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഓഫീസില്‍ നിരവധിത്തവണ കയറ്റിയിറക്കുകയും ഒടുവില്‍ വസ്തു തരംമാറ്റുന്നതിന് 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു.
ഇതില്ലെന്നു പറഞ്ഞതോടെ 5000 രൂപയ്ക്ക് ഭൂമി തരം മാറ്റി പോക്കുവരവ് ചെയ്ത് തരാമെന്ന് സമ്മതിച്ചു. ഇത് ഭൂവുടമ വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ തുകയുമായി പരാതിക്കാരന്‍ വില്ലേജ് ഓഫീസിന് പുറത്ത് നില്‍ക്കുകയും തുക കൈമാറുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടുകയുമായിരുന്നു.
വിജിലന്‍സ് സതേണ്‍ യൂണിറ്റ് ഡിവൈ.എസ്.പി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സി.ഐ അന്‍സാരി,അശ്വിനി,അഭിജിത്ത്,നിസാം എന്നിവരടങ്ങുന്ന സംഘമാണ് വില്ലേജ് ഓഫീസറെ പിടികൂടിയത്. സി.പി.ഐ ഉള്‍പ്പെടെ ഈ വില്ലേജ് ഓഫീസറെ മാറ്റണമെന്നാവശ്യപ്പെട്ട് സമരം പ്രഖ്യാപിക്കുകയും വകുപ്പ് മന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.
വര്‍ഷങ്ങളായി കരമടയ്ക്കാതെ കിടന്ന ഭൂമി സ്വകാര്യ വ്യക്തിക്ക് വ്യാജരേഖ ചമച്ച് ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് നികുതിയടച്ച് നല്‍കി, കിളിമാനൂര്‍ ജംഗ്ഷനിലെ നാല് സെന്റ് ഭൂമി സ്വകാര്യ വ്യക്തിയുടേതെന്ന് സ്ഥാപിക്കാന്‍ പഞ്ചായത്തിനെതിരെ കോടതിയില്‍ കേസ് കൊടുക്കാന്‍ ഇയാള്‍ക്ക് ഒത്താശ ചെയ്തു തുടങ്ങി നിരവധി ആരോപണങ്ങള്‍ ഈ വില്ലേജ് ഓഫീസര്‍ക്കെതിരെയുണ്ട്.