- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആര്‍ടിസി ഡിപ്പോയിലെ പഴയ എടിഎം കൗണ്ടറിന് നേരെ കല്ലേറ്; തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് നേരെ അക്രമം; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്
മലപ്പുറം: നിലമ്പൂരിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കയറി സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. മദ്യ ലഹരിയിൽ എത്തിയൊരാളുടെ ആക്രമത്തിൽ വണ്ടൂർ നടുവത്ത് ശാന്തി ഗ്രാമം സ്വദേശി ഹാസിർ കല്ലായി എന്ന 50 കാരനാണ് മർദ്ദനമേറ്റത്. നിലമ്പൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ പഴയ എടിഎം കൗണ്ടറിന് നേരെ പ്രതി കല്ലെറിയുകയായിരുന്നു.
തുടർന്ന് അക്രമിയെ തടയാൻ ശ്രമിക്കുകവെയാണ് ഇയാൾ ഹാസിറിനെ ആക്രമിച്ചത്. സംഭവം കണ്ട് ആളുകള്‍ ഓടി എത്തിയതോടെ അക്രമി സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഹാസിറിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എടിഎം കൗണ്ടറിന് നേരെ കല്ലേറ് നടക്കുന്ന സമയം ഹാസിർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗ്ലാസ് പൊട്ടുന്നതിന്റെ ശബ്ദം കേട്ടാണ് സെക്യൂരിറ്റി ജീവനക്കാരനായ ഹാസിര്‍ കല്ലായി സംഭവസ്ഥലത്തേക്ക് ചെന്നത്. തുടർന്ന് ഇയാളോട് കല്ലെറിയരുതെന്ന് പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിക്കവെയാണ് അക്രമമുണ്ടായത്.
ബസിനുനേരെ കല്ലെറിയുന്നത് തടയാനാണ് ശ്രമിച്ചത്. വണ്ടിക്ക് കല്ലെറിയരുതെന്ന് പറഞ്ഞ് പോകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, പിന്നീട് തട്ടിക്കയറുകയും മര്‍ദിക്കുകയായിരുന്നുവെന്നും സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. മുഖത്ത് അടിക്കുകയായിരുന്നു. കണ്ണട പൊട്ടിപോവുകയും മുഖത്ത് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് ആളുകള്‍ എത്തിയപ്പോഴേക്കും പ്രതി ഓടിപ്പോവുകയായിരുന്നുവെന്നും ഹാസിര്‍ പറഞ്ഞു.