- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹജ്ജ് വെൽഫെയർ കമ്മിറ്റി സംസ്ഥാന നേതാവാണെന്ന് പറഞ്ഞു വീസാവാഗ്ദാനം ചെയ്തു പണം തട്ടി: മധ്യവയസ്കനെതിരെ പൊലിസ് കേസെടുത്തു
പരിയാരം: വ്യാജവീസയും ടിക്കറ്റും നൽകി വിദേശത്ത്ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ ബേപ്പൂരിൽ അറസ്റ്റിലായ തില്ലങ്കേരി സ്വദേശി തായത്തലിക്കെതിരെ(56) പരിയാരം പൊലിസും കേസെടുത്തു. പാണപ്പുഴ പറവൂരിലെ മനീഷിൽ നിന്നും വീസാവാഗ്ദാനം ചെയ്തു അരലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് പൊലിസ് കേസെടുത്തത്.
ബേപ്പൂർ സ്വദേശിയായ സെക്യൂരിറ്റിജീവനക്കാരനിൽനിന്നും എൺപതിനായിരം രൂപ തട്ടിയെന്ന പരാതിയിൽ അറസ്റ്റിലായ തായത്തലി ഇപ്പോൾ റിമാൻഡിലാണ്. ഇയാളെ കുറിച്ചുള്ള പത്രവാർത്തകൾ കണ്ടതിനെ തുടർന്നാണ് മനീഷ് പരിയാരം പൊലിസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് തായത്തലിക്കെതിരെ പരിയാരം പൊലിസ് വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
വീസാതട്ടിപ്പുകേസിൽ ഇയാൾക്കെതിരെ നിലമ്പൂരിലും കേസെടുത്തിട്ടുണ്ട്. നേരത്തെ കാസർകോട്ടായിരുന്ന ഇയാൾ ഇപ്പോൾ മീഞ്ചന്തയിലാണ് താമസം. വ്യക്തിബന്ധങ്ങൾ ഉപയോഗപ്പെടുത്തിയും കേരള ഹജ്ജ് വെൽഫെയർ കമ്മിറ്റി സംസ്ഥാന അധ്യക്ഷനാണെന്നും പറഞ്ഞുകൊണ്ടായിരുന്നു തട്ടിപ്പു നടത്തുന്നതെന്നും സംസ്ഥാനമാകെ വിവിധ പൊലിസ്സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ മുപ്പതോളം വഞ്ചനാകേസുകളുണ്ടെന്നും പരിയാരം പൊലിസ് അറിയിച്ചു.




