- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ വിചാരണ തുടങ്ങി: നാലു സാക്ഷികൾ പ്രതിയെ തിരിച്ചറിഞ്ഞു; അമ്മയെയും സഹോദരിമാരെയും കോടതി വിസ്തരിച്ചു
കണ്ണൂർ: പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രീയാ വധക്കേസിൽ നാലു സാക്ഷികളുടെ വിസ്താരംതലശേരി അഡീഷനൽ ജില്ലാസെഷൻസ്‌കോടതിയിൽ പൂർത്തിയായി. നാലുസാക്ഷികളും പ്രതിയെ വിചാരണയ്ക്കിടെ കോടതിയിൽ തിരിച്ചറിഞ്ഞു.വിഷ്ണുപ്രീയയുടെ അമ്മയും രണ്ടു സഹോദരിമാരും ഉൾപ്പെടെ മൂന്ന് പേരുടെ വിസ്താരം തിങ്കളാഴ്‌ച്ച നടന്നു.
2022- ഒക്ടോബർ 22-നായിരുന്നു വിഷ്ണുപ്രീയയുടെ കൊലപാതകം നടന്നത്.കേസിൽ 90-ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. മാനന്തേരി സ്വദേശി എം.ശ്യാംജിത്താണ് കേസിലെ പ്രതി. സംഭവ ദിവസം വിഷ്ണുപ്രീയയുടെ വീട്ടിൽഅതിക്രമിച്ചുകയറി ഇയാൾ കൈയിൽ കരുതിയ മാരകായുധങ്ങളും ഉപയോഗിച്ചു കഴുത്തറത്തു കൊല നടത്തുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ കൊലനടത്തിയ ഇയാൾ അന്നേ ദിവസം വൈകുന്നേരം തന്നെ പൊലിസ് പിടിയിലായിരുന്നു.
കൂത്തുപറമ്പ് മാനന്തേരി സത്രത്തിലെ പിതാവ് നടത്തിവരുന്ന ഹോട്ടലിൽ നിന്നാണ് പ്രതി പിടിയിലായത്. അറസ്റ്റിലായതിനു ശേഷം ഇന്നേ വരെ പ്രതി ജുഡീഷ്യൽകസ്റ്റഡിയിലാണുള്ളത്. കേസിൽ എഴുപത്തിമൂന്ന് സാക്ഷികളെ പ്രൊസിക്യൂഷൻ വിസ്തരിക്കും. പ്രൊസിക്യൂഷനു വേണ്ടി പബ്ളിക് പ്രൊസിക്യൂട്ടർ കെ.അജിത്താണ് ഹാജരായത്. പ്രണയ വൈരാഗ്യമാണ് വിഷ്ണുപ്രിയയെ വധിക്കാനുള്ള കാരണമെന്നാണ് പൊലിസ് സമർപ്പിച്ചകുറ്റപത്രത്തിൽ പറയുന്നത്.പ്രതിയായശ്യാംജിത്തിന്റെ സഹോദരിയുടെ കൂട്ടുകാരിയായിരുന്നുവിഷ്ണുപ്രിയ.
ഇതിനാൽ ഇവർതമ്മിൽ മുൻപരിചയമുണ്ടായിരുന്നു. ഈ അടുപ്പം പ്രണയമാണെന്നു തെറ്റിദ്ധരിക്കുകയും വിഷ്്ണുപ്രിയമറ്റുള്ളവരുമായി ഇടപെഴകുന്നിലെ വൈരാഗ്യവുമാണ് നാടിനെ നടുക്കിയഅരുംകൊല നടത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ്പൊലിസ്‌കോടതിയിൽ സമർപ്പിച്ചകുറ്റപത്രത്തിൽ പറയുന്നത്.
വിഷ്ണുപ്രീയയെകൊല്ലുന്നതിനായ കൂത്തുപറമ്പ് ടൗണിലെ ഒരുസ്ഥാപനത്തിൽ നിന്നാണ്കത്തിയും മറ്റു ആയുധങ്ങളും വാങ്ങിയത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ആസൂത്രിതമായ കൊലയാണ്ശ്യാംജിത്ത് നടത്തിയതെന്നാണ് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞത്.പാനൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്വിഷ്ണുപ്രീയ.
വീടിന്തൊട്ടടുത്ത തറവാട്ടിൽ അച്ഛന്റെ അമ്മയുടെ മരണാനന്തരചടങ്ങുകൾ നടക്കുന്നതിനാൽ സംഭവദിവസം ജോലിക്ക് പോയിരുന്നില്ല. ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക്ചടങ്ങുകൾ നടക്കുന്ന വീട്ടിൽ നിന്നും വസ്ത്രംമാറ്റാനായി സ്വന്തം വീട്ടിലെത്തിയതായിരുന്നു. ഇതിനിടെയിൽ മുറിയിൽകിടന്നുകൊണ്ടു ആൺസുഹൃത്തിന് വീഡിയോകോൾ ചെയ്യുന്നതിനിടെയാണ് വീടിന് പിന്നിലെ ഗ്രിൽസ്തള്ളിതുറന്ന്അകത്തു കയറിയശ്യാംജിത്ത്തലയ്ക്കു ചുറ്റികകൊണ്ടു അടിച്ചുവീഴ്‌ത്തുകയും കഴുത്തിന്കത്തിക്കൊണ്ടു മുറിക്കുകയും മാരകമായി കുത്തിപരുക്കേൽപ്പിക്കുകയും ചെയ്തത്.
സംഭവത്തിന് ശേഷം ഇടവഴിയിലൂടെ തന്റെവീടായ മാനന്തേരിയിലേക്ക്മുങ്ങിയ ശ്യാംജിത്തിനെ പൊലിസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾകൊണ്ടു പിടികൂടിയിരുന്നു.




