- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം തുറമുഖ നിർമ്മാണം: അദാനി ഗ്രൂപ് കോടതിയലക്ഷ്യ ഹരജിയിൽ സർക്കാറിന്റെ വിശദീകരണം തേടി
കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് അദാനി ഗ്രൂപ് നൽകിയ കോടതിയലക്ഷ്യ ഹരജിയിൽ ഹൈക്കോടതി സർക്കാറിന്റെ വിശദീകരണം തേടി.
സമരം മൂലം നിർമ്മാണം തടസ്സപ്പെട്ട സാഹചര്യത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകാനും ചീഫ് സെക്രട്ടറി, വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ്, പോർട്ട് സെക്രട്ടറി എന്നിവർ പൊലീസ് സംരക്ഷണം ഉറപ്പുവരുത്താനും സെപ്റ്റംബർ ഒന്നിന് സിംഗിൾബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാത്തതിനെതിരെ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമൻ വിശദീകരണം തേടിയത്.
വിശദീകരണത്തിന് സർക്കാർ കൂടുതൽ സമയം തേടിയതിനെ തുടർന്ന് ഹരജി സെപ്റ്റംബർ 20ന് പരിഗണിക്കാൻ മാറ്റി.
Next Story