- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈപ്പിൻ ബസ്സുകളുടെ കൊച്ചി നഗരത്തിലേക്കുള്ള വരവിൽ രാഷ്ടീയ പോര് മുറുകുന്നു; ഹൈബി ഈഡന്റെ സമരത്തെ രാഷ്ട്രീയ നാടകമെന്ന് അപഹസിച്ച് സിപിഎം; നഗരത്തിലേക്ക് ഒറ്റ ബസ്സെന്ന വൈപ്പിൻകാരുടെ നീണ്ടനാളത്തെ ആവശ്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ പാർട്ടികൾ
കൊച്ചി:നീണ്ട നാളുകളായി വൈപ്പിനിലെ ജനതയുടെ ആവശ്യമാണ് കൊച്ചി നഗരത്തിലേക്ക് ഒറ്റ സിൽ വന്നിറങ്ങുക എന്നത്.ഇപ്പോഴിതാ ആ ആവശ്യത്തെ രാഷ്ട്രീയപരമായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസും സിപിഎമ്മും.വൈപ്പിൻ ബസുകളുടെ നഗര പ്രവേശത്തെച്ചൊല്ലി എറണാകുളത്ത് രാഷ്ട്രീയ ചേരിപ്പോര് രൂക്ഷമായി മാറുകയാണ്.ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യത്തിനുവേണ്ടിയെന്ന് പറഞ്ഞ് ഹൈബി ഈഡൻ എംപി സമരം പ്രഖ്യാപിച്ചപ്പോൾ രാഷ്ട്രീയ നാടകമെന്ന പ്രചാരണവുമായി സിപിഎമ്മും രംഗത്തിറങ്ങിയിരിക്കുകയാണ്.
വൈപ്പിനിൽ നിന്നും സ്വകാര്യ ബസുകളിൽ വരുന്ന യാത്രക്കാർ ഹൈക്കോടതി ജംഷങ്ങനിൽ ഇറങ്ങണം.പിന്നെ മറ്റൊരു ബസ് പിടിച്ച് നഗരത്തിലേക്ക് പോകണം. നേരിട്ട് ബസ് സർവീസുകളില്ലാത്തത് വൈപ്പിൻകാർക്ക് ഇന്നും ഇന്നലെയും തുടങ്ങിയ യാത്രാ ദുരിതമല്ല. 18 വർഷങ്ങളായി ഇവരുടെ യാത്ര ഇങ്ങനെയാണ്.വൈപ്പിനിലെ സിപിഎം എംഎൽഎമാരുടെ അലംഭാവമാണ് കാരണമെന്നാരോപിച്ചാണ് ഹൈബി ഈഡൻ എംപിയുടെ സമരം. 24 മണിക്കൂർ നിരാഹാരമിരുന്നാണ് പ്രതിഷേധം.
എന്നാൽ ലോക്സഭാ തെരെഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നാടകമാണ് എംപിയുടേതെന്നാണ് സിപിഎം നിലപാട്. ബസുകളുടെ നഗരപ്രവേശം സംബന്ധിച്ച് സർക്കാർ അനുകൂല ഉത്തരവ് ഇറക്കാനിരിക്കെ, എംപിയുടെ സമരം ജനം തള്ളിക്കളയുമെന്നും സിപിഎം നേതൃത്വം വക്തമാക്കി. രാഷ്ട്രീയ തർക്കം ഇങ്ങനെ മുറുകുമ്പോഴും നഗരത്തിലേക്ക് നേരിട്ട് ഒരു ബസിൽ എന്ന് പോകാൻ കഴിയുമെന്ന വൈപ്പിൻകാരുടെ ചോദ്യം മാത്രമാണ് ബാക്കിയാവുന്നത്.
മറുനാടന് മലയാളി ബ്യൂറോ