- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുസ്ഥലത്ത് മാലിന്യം തള്ളൽ; കുമ്പളങ്ങി ഗ്രാമപഞ്ചായത്തിൽ 25500 രൂപ പിഴ ചുമത്തി
കുമ്പളങ്ങി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് കുമ്പളങ്ങി ഗ്രാമപഞ്ചായത്തിൽ 25500 രൂപ പിഴ ചുമത്തി. മാർച്ച് മുതൽ ജൂലൈ പകുതി വരെയുള്ള കണക്കുകൾ പ്രകാരമാണിത്. മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ 500 രൂപ മുതൽ 2000 രൂപ വരെ പഞ്ചായത്ത് പിഴ ഈടാക്കുന്നുണ്ട്.
പഞ്ചായത്തിലെ 17 ആം വാർഡിലെ പാറായി പ്രദേശത്ത് മാലിന്യം തള്ളിയതിനാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെനിന്നും 10000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. വാർഡ് 11 - 7000, വാർഡ് 1 -3000, വാർഡ് 13 -5000, വാർഡ് 6- 500 എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരുടെ വിവരങ്ങൾ അറിയിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകുമെന്ന് പഞ്ചായത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ കുമ്പളങ്ങിയെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ 26 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
പുതുതായി 13 സിസിടിവി ക്യാമറകൾ കൂടി ഉടൻ പ്രവർത്തനസജ്ജമാകുമെന്നും രാത്രികാലങ്ങളിലെ സ്ത്രീ സുരക്ഷ കൂടി മുൻനിർത്തിയാണ് ക്യാമറാ നിരീക്ഷണം ശക്തമാക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബുവും വൈസ് പ്രസിഡന്റ് പിഎ സഗീറും പറഞ്ഞു.



