- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് കാവലിൽ കണക്ഷൻ വിച്ഛേദിക്കാനൊരുങ്ങി ജല അഥോറിറ്റി; കുടിശ്ശികത്തുക ഈടാക്കുന്നതിന് റിക്കവറി നടപടികളും ആരംഭിച്ചു
മൂവാറ്റുപുഴ: വെള്ളക്കരം കുടിശ്ശിക വരുത്തുന്നവരുടെ കണക്ഷൻ വിച്ഛേദിക്കാൻ എത്തുന്ന ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുന്നത് പതിവായതോടെ പൊലീസ് കാവലിൽ കണക്ഷൻ വിച്ഛേദിക്കാനൊരുങ്ങി ജല അഥോറിറ്റി.
മൂവാറ്റുപുഴ, കോതമംഗലം നഗരസഭ പ്രദേശങ്ങളിലും സമീപ പഞ്ചായത്തുകളുടെ പരിധിയിലും രണ്ടുതവണയിൽ കൂടുതൽ കുടിശ്ശിക വരുത്തിയവരുടെ വാട്ടർ കണക്ഷൻ വിച്ഛേദിക്കുന്നതിനൊപ്പം കുടിശ്ശികത്തുക ഈടാക്കുന്നതിനുള്ള റിക്കവറി നടപടികളും ആരംഭിച്ചിരിക്കുകയാണ്.
ചില പ്രദേശങ്ങളിൽ കണക്ഷൻ വിച്ഛേദിക്കാൻ എത്തുന്ന ഉദ്യോ ഗസ്ഥർക്കു നേരെ കൈയേറ്റവും ഭീഷണിയും ഉണ്ടായതോടെയാണ് പൊലീസ് സഹായം തേടിയത്. ഉദ്യോഗസ്ഥരെ തടയുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Next Story



