വയനാട് ദുരന്തം; മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ 70 ലക്ഷം രൂപ നല്‍കും
മൂന്നാര്‍: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്കായി മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ 70 ലക്ഷം രൂപ നല്‍കും. വിവിധ തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു. യൂണിയനുകളുടെ നേതൃത്വത്തിലാണ് പണം സമാഹരിക്കുന്നത്. മൂന്നാര്‍ മേഖലയിലെ ടാറ്റാ ടീ, കെ.ഡി.എച്ച്.പി., തലയാര്‍, എച്ച്.എം.എല്‍. കമ്പനികളുടെ എസ്റ്റേറ്റുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളില്‍നിന്നാണ് പണം സമാഹരിക്കുന്നത്. ഇതിനായി ഒരു ദിവസത്തെ വേതനം തൊഴിലാളികളുടെ അക്കൗണ്ടില്‍നിന്ന് കമ്പനികള്‍ യൂണിയനുകള്‍ക്ക് കൈമാറും. വിവിധ കമ്പനികളിലായി പതിനാലായിരത്തോളം തൊഴിലാളികളാണ് മൂന്നാര്‍ മേഖലയില്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
മൂന്നാര്‍: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്കായി മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ 70 ലക്ഷം രൂപ നല്‍കും. വിവിധ തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു. യൂണിയനുകളുടെ നേതൃത്വത്തിലാണ് പണം സമാഹരിക്കുന്നത്.
മൂന്നാര്‍ മേഖലയിലെ ടാറ്റാ ടീ, കെ.ഡി.എച്ച്.പി., തലയാര്‍, എച്ച്.എം.എല്‍. കമ്പനികളുടെ എസ്റ്റേറ്റുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളില്‍നിന്നാണ് പണം സമാഹരിക്കുന്നത്. ഇതിനായി ഒരു ദിവസത്തെ വേതനം തൊഴിലാളികളുടെ അക്കൗണ്ടില്‍നിന്ന് കമ്പനികള്‍ യൂണിയനുകള്‍ക്ക് കൈമാറും. വിവിധ കമ്പനികളിലായി പതിനാലായിരത്തോളം തൊഴിലാളികളാണ് മൂന്നാര്‍ മേഖലയില്‍ ജോലിചെയ്യുന്നത്.
മൂന്നാറിന് സമാനമായ തോട്ടം മേഖലയില്‍ ദുരന്തം സംഭവിച്ചതോടെ സഹായം നല്‍കണമെന്ന ആവശ്യവുമായി തൊഴിലാളികള്‍തന്നെ മുമ്പോട്ടുവരുകയായിരുന്നു. കൂടാതെ വിവിധ സ്റ്റാഫ് അസോസിയേഷനുകളും ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം കൈമാറാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. യൂണിയന്‍ നേതാക്കള്‍ വ്യക്തിപരമായും പണം നല്‍കുമെന്നും സമാഹരിക്കുന്ന തുക മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറുമെന്നും നേതാക്കള്‍ പറഞ്ഞു. എ.രാജ എം.എല്‍.എ, മുന്‍ എം.എല്‍.എ. എ.കെ.മണി, യൂണിയന്‍ നേതാക്കളായ എം.വൈ.ഔസേഫ്, വി.ഒ.ഷാജി, പി.പളനിവേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.