- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
17 കമ്മല്‍, മൂന്നു മാല, രണ്ട് വള; തകര്‍ന്ന വീട്ടില്‍ നിന്നും അഗ്നിരക്ഷാ സേന കണ്ടെടുത്തത് 20 പവനോളം സ്വര്‍ണം
മേപ്പാടി: ചൂരല്‍മല സ്കൂളിനു പിന്നിലുള്ള തകര്‍ന്ന വീട്ടില്‍ നിന്നും ഇരുപത് പവനോളം വരുന്ന സ്വര്‍ണം കണ്ടെത്തി അഗ്നിരക്ഷാ സേന. കണ്ടെടുത്ത സ്വര്‍ണം റവന്യു വകുപ്പിന്റെ കണ്ട്രോള് റൂമിലേക്ക് കൈമാറിയതായി അധികൃതര്‍ പറഞ്ഞു.
3 മാല, 2 കൈ ചെയിന്‍, 2 വള, 17 കമ്മല്‍, 3 മോതിരം, 2 ചുട്ടി എന്നിങ്ങനെയാണ് ഫയര്‍ഫോഴ്സിനു ലഭിച്ച സ്വര്‍ണാഭരണങ്ങളുടെ കണക്ക്. ഒരു ബാഗിനുള്ളിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. പഴ്സ്, പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ് എന്നീ രേഖകളും ബാഗിനുള്ളില്‍ ഉണ്ടായിരുന്നു.
Next Story