- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി; തിരുവനന്തപുരത്ത് വെസ്റ്റ് ബംഗാൾ സ്വദേശി വലയിലായത് ബ്രൗൺ ഷുഗറുമായി
തിരുവനന്തപുരം: അമ്പലത്തറയിൽ നിന്ന് 74 ഗ്രാം ബ്രൗൺ ഷുഗറുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. പ്രോബിർ മണ്ഡലിനെ (32) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കിടെ സംശയം തോന്നി എക്സൈസ് ഇയാളെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷഫീക്ക്.എസ്.ന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സന്തോഷ്.ഡി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ബിനീഷ്.ടി.ടി, സിവിൽ എക്സൈസ് ഓഫീസർ ബിജു.വി, സൈബർ സെല്ലിലെ സിവിൽ എക്സൈസ് ഓഫീസർ നിഖിൽ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Next Story




