- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആടുകളെ ചത്ത നിലയിൽ കണ്ടെത്തി; വന്യ മൃഗ ആക്രമണമെന്ന് സംശയം; പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു; നാട്ടുകാർ ഭീതിയിൽ
കുമളി: ഇടുക്കി കുമളിയിൽ ആടുകളെ ചത്ത നിലയിൽ കണ്ടെത്തി. വന്യ മൃഗ ആക്രമണത്തിലാണ് വീട്ടിൽ വളർത്തിയിരുന്ന രണ്ട് ആടുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. മറ്റൊരു ആടിന് പരിക്കേൽക്കുകയും ചെയ്തു. പുളിക്കൽ ജേക്കബിന്‍റെ വീട്ടിലെ കൂട്ടിലുണ്ടായിരുന്ന ആടുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ ആടുകളുടെ കരച്ചിൽ കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് രണ്ട് എണ്ണത്തിനെ ചത്തനിലയിൽ കണ്ടെത്തിയത്. പുലി പിടിച്ചതാണെന്ന് സംശയം ഉയർന്നതിനെ തുടർന്ന് സ്ഥലത്ത് വനംവകുപ്പ് ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
തമിഴ്നാട് വന മേഖലയിൽ നിന്നാണ് വന്യമൃഗമെത്തിയതെന്നാണ് സംശയം. ഇതിനടുത്തുള്ള ആറാം മൈൽ ഭാഗത്ത് ഏതാനും ആഴ്ചകൾക്കു മുമ്പ് മ്ലാവിനെ കടുവ പിടിച്ചിരുന്നു. മേഖലയിൽ വന്യമൃഗ ശല്യം അതിരൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു.
Next Story