ശബരിമല: പോലീസ് മെസില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങിയ പോലീസ് ഉദ്യോഗ സ്ഥനെ പിന്നില്‍ നിന്നും പന്നി കുത്തി വീഴ്ത്തി. കണ്ണൂര്‍ റൂറല്‍ ഡിസ് ട്രിക്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ എസ്. സി.പി.ഒ പയ്യന്നൂര്‍ കണ്ടംകാളി തലോടി ഹൗസില്‍ സത്യ(52)നാണ് പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ സന്നിധാനം ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് നാല് തുന്നലിടേണ്ടി വന്നു. ഉച്ചയ്ക്ക് 12.30 ന് പോലീസ് മെസില്‍ പോയി ഭക്ഷണം കഴിച്ച് ബാരക്കിലേക്ക് മടങ്ങും വഴിയാണ് പിന്നില്‍ നിന്ന് പന്നി കുത്തി വീഴ്ത്തിയത്.