കൊല്ലം: അച്ചൻകോവിലിൽ വീട്ടിനുള്ളിലിരുന്ന സ്ത്രീയെ കാട്ടുപന്നി ആക്രമിച്ചു. അച്ചൻകോവിൽ രത്‌നവിലാസത്തിൽ അശ്വതിയെയാണ് കാട്ടുപന്നി ആക്രമിച്ചത്.ശനിയാഴ്ച രാത്രി ഏഴോടെ വീട്ടിനുള്ളിൽ കസേരയിലിരുന്ന അശ്വതിയെ കാട്ടുപന്നി കുത്തിവീഴ്‌ത്തുകയായിരുന്നു. ഈസമയം വീട്ടിലേക്കെത്തിയ ഭർത്താവ് സുരേഷ് ബാബുവിനെയും ആക്രമിക്കാൻ ശ്രമിച്ചു.

രണ്ടാമത്തെ നിലയിലേക്കുകയറാൻ പന്നി ശ്രമിക്കുകയുംചെയ്തു. ഒച്ചവെച്ചതോടെ പുറത്തേക്ക് ഓടുകയായിരുന്നു. ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റാണ് സുരേഷ് ബാബു. വീടിന്റെ കാലിന് മുറിവേറ്റ അശ്വതിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുറിവിന് പതിന്നാല് തുന്നലിടേണ്ടിവന്നു. വഴിയിലൂടെ നടന്നുപോയ അച്ചൻകോവിൽ സ്വദേശി മധുവിനെയും ഇതേകാട്ടുപന്നി തള്ളിയിട്ടു.