മലപ്പുറം: നിലമ്പൂരിൽ കാട്ടുപന്നിയാക്രമണത്തിൽ രണ്ട് യുവതികൾക്ക് പരിക്ക്. ചോക്കാട് സ്വദേശി ലിന്റു(35), പൂക്കോട്ടുപാടം വിസ്മയ(21) എന്നിവർക്കാണ് പരിക്ക്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് സ്‌കൂട്ടറിൽ പന്നി ഇടിക്കുകയായിരുന്നു.