- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടൂർ വനത്തിൽ പിടിയാന ചരിഞ്ഞു; അടുത്തുനിന്ന് മാറാതെ കുട്ടിയാന; രാത്രിയോടെ കപ്പുകാട് എത്തിച്ചു
തിരുവനന്തപുരം: കോട്ടൂർ വനത്തിൽ പിടിയാന ചരിഞ്ഞു. പേപ്പാറ റേഞ്ചിൽ മുക്കൊത്തി വയൽ ചതുപ്പിന് സമീപം പട്ടാനി പാറ ഭാഗത്ത് ആണ് സംഭവം.
കോട്ടൂർ പൊടിയം ഊരിൽ പൊത്തോട് പട്ടാണി പാറയിൽ രാവിലെ ആനയെയും കുട്ടിയെയും ആദിവാസികൾ കണ്ടിരുന്നു. പിന്നീട് ആന മറിഞ്ഞ് കിടക്കുന്നത് കാണുകയും ആദിവാസികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. തുടർന്ന് വനം വകുപ്പ് എത്തിയപ്പോൾ ആനക്ക് ജീവനുണ്ടയിരുന്നു. ഉച്ചയോടെ പിടിയാന ചരിഞ്ഞു. തുടർന്ന് വനം വകുപ്പ് നടപടികൾ സ്വീകരിച്ചു.
നാല് വയസോളം പ്രായമുള്ള പെണ്ണ് കുട്ടിയാന പിടിയാനയുടെ സമീപത്ത് നിന്നും മാറാതെ നിന്ന്. ഒടുവിൽ ഇതിനെ പണിപെട്ട് രാത്രി ഒമ്പത് മണിയോടെ മാറ്റി കാപ്പുകാട് എത്തിച്ചു. ആന എന്ത് കാരണത്തിൽ ചരിഞ്ഞു എന്നത് പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമേ അറിയാൻ കഴിയുകയുള്ളൂ വനം വകുപ്പ് വാർഡൻ പറഞ്ഞു.
Next Story




