- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ദിപ്പൂരിൽ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു; കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു, ജഡം മാറ്റി പുനഃസ്ഥാപിച്ചു
കോഴിക്കോട്: കർണാടകയിലെ ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. ജഡത്തിനു സമീപം മറ്റ് ആനകളും നിലയുറപ്പിച്ചതോടെ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആനയുടെ ജഡം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ മൂലഹള്ള ചെക് പോസ്റ്റിന് അടുത്താണ് അപകടം നടന്നത്. ചരക്കുലോറി ഇടിച്ച് ആന ചരിയുകയായിരുന്നു. രാത്രിയാത്രാ നിരോധനം ഉള്ള പാതയാണിത്. വന്യജീവികളുടെ സംരക്ഷണം കണക്കിലെടുത്താണ് വർഷങ്ങൾക്ക് മുൻപ് ഇവിടെ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയത്.
ആനയുടെ ജഡത്തിന് അരികിൽ മറ്റ് ആനകൾ നിലയുറപ്പിച്ചതോടെയാണ് രാവിലെ ഗതാഗത തടസ്സം അനുഭവപ്പെട്ടത്. മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആനക്കൂട്ടത്തെ മാറ്റുകയായിരുന്നു.



