- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്ക് കനാലിലേക്ക് വീണ് അപകടം; സ്ത്രീക്ക് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ; സംഭവം ഉദയംപേരൂരിൽ

X
കൊച്ചി: കൊച്ചി ഉദയംപേരൂരിൽ ബൈക്ക് കനാലിലേക്ക് വീണുണ്ടായ അപകടത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന പുരുഷനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് അപകടത്തിൽ പെട്ടവരെ കനാലിൽ കണ്ടെത്തിയത്. അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രഭാത സവാരിക്കിറങ്ങിയവരാണ് അപകടം കണ്ട് വിവരം പൊലീസിനെ അറിയിച്ചത്. അപ്പോഴേക്കും പരിക്കേറ്റ സ്ത്രീ മരിച്ചിരുന്നു. മായ എന്ന സ്ത്രീയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനിൽ എന്നയാളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഉദയംപേരൂരിനടുത്ത് കുരീക്കോട് കനാൽ റോഡിൽ ആയിരുന്നു അപകടം.
Next Story


