തളിപ്പറമ്പ്: ഭർതൃമതിയായയുവതി വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളുടെ പരാതി.പരിയാരം കെ.കെ.എൻ പരിയാരം എച്ച്.എസ്.എസിന് താമസിക്കുന്ന കാഞ്ഞങ്ങാട് രാവണീശ്വരം രാമ ഗിരിയിലെ പടിഞ്ഞാറെ വീട്ടിൽ രഞ്ജിനി (38) യാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതനായ രാമചന്ദ്രൻ - എ. രാധ ദമ്പതികളുടെ മകളാണ് ഭർത്താവ് രാജേഷ് പരിയാരം കോരൻ പീടിക സ്വദേശിയാണ്. ചിലപ്പോഴെക്കെ മാത്രമേ ഇവർ ഇവിടെ നിന്നും താമസിക്കാറുള്ളുവെന്ന് പരിയാരം പൊലിസ് പറഞ്ഞു ബന്ധുക്കൾ സംശയം പ്രകടിപിച്ചതിനാൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മക്കൾ: ദേവി ക , ദീപിക, ദീപക്. സഹോദരങ്ങൾ: രജനി, രഞ്ചിത്ത്.