- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടമ്മ മരിച്ചു; ഇഞ്ചക്ഷൻ മരുന്ന് മാറി കുത്തിവച്ചുവെന്ന് പരാതി; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇഞ്ചക്ഷൻ മരുന്ന് മാറി കുത്തിവെച്ചത് മൂലം യുവതി മരിച്ചുവെന്ന് റിപ്പോർട്ട്. കൂടരഞ്ഞി സ്വദേശി ബിന്ദു (45 ) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെയാണ് പനി ബാധിച്ച് യുവതി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിയത്. അഡ്‌മിറ്റ് ചെയ്ത് വാർഡിൽ പ്രവേശിപ്പിച്ച യുവതിക്ക് രാവിലെയാണ് ഇഞ്ചക്ഷൻ നൽകിയത്. തൊട്ടുപിന്നാലെ പൾസ് താഴ്ന്ന് യുവതിയുടെ ആരോഗ്യ നില മോശമായി മരണപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
മരുന്ന് മാറി കുത്തിവച്ചാണ് സിന്ധു മരിച്ചതെന്നാണ് ഭർത്താവ് രഘുവിന്റെ ആരോപണം. കുത്തിവെപ്പ് എടുത്തയുടൻ യുവതി മരിക്കുകയായിരുന്നെന്ന് ബന്ധുക്കൾ ആരോപക്കുന്നു.
Next Story



