കുമ്പള : ഗ്രൈന്‍ഡറില്‍ ഷാള്‍ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. കുമ്പള ചെറുവാട് ഇസ്മയിലിന്റെ ഭാര്യ നഫീസ (53) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലാണ് അപകടം.

ചികിത്സയിലുള്ള ഭര്‍ത്താവ് ഇസ്മായില്‍ ശബ്ദം കേട്ട് വന്നു നോക്കിയപ്പോള്‍ നഫീസ ഷാള്‍ കുടുങ്ങി പിടയുന്നതാണ് കണ്ടത്. ഇയാള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തി ഗ്രൈന്‍ഡര്‍ ഓഫ് ചെയ്ത് നഫീസയെ കുമ്പള ജില്ല സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെവച്ച് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. വര്‍ഷങ്ങളായി പെറുവാട് താമസിച്ചുവരുന്ന ഇവര്‍ക്ക് മക്കളില്ല. കാസര്‍കോട് ആണങ്കൂര്‍ സ്വദേശിനിയാണ് നഫീസ.