- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദിവാസി യുവതിക്ക് 108 ആംബുലൻസിൽ സുഖ പ്രസവം; യുവതിയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ
കോന്നി: ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി ആദിവാസി യുവതിക്ക് ആംബുലൻസിൽ സുഖപ്രസവം. കൊക്കാത്തോട് കാട്ടാത്തി ആദിവാസി സെറ്റിൽമെന്റ് കോളനിയിലെ ബീന (23) ആണ് ആംബുലൻസിൽ വച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്.
പൂർണ ഗർഭിണിയായ ബീനയ്ക്ക് അടുത്ത ദിവസമാണ് പ്രസവ ദിനമായി ഡോക്ടർ അറിയിച്ചത് എങ്കിലും ഇന്നലെ ഉച്ചയോടെ പ്രസവവേദന തുടങ്ങി. ഉടൻ തന്നെ എസ്.ടി പ്രമോട്ടർ 108 ആംബുലൻസിന്റെ സഹായം തേടി. കോന്നി മെഡിക്കൽ കോളേജിൽ നിന്നു വന്ന ആംബുലൻസിൽ അരുവാപ്പുലം സൊസൈറ്റി ഭാഗം എത്തിയപ്പോൾ ബീനയ്ക്ക് പ്രസവവേദന കലശലാവുകയും ആംബുലൻസിൽ പ്രസവിക്കുകയുമായിരുന്നു.
എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സി.കെ.ധന്യ, പൈലറ്റ് അരുൺ ബാലകൃഷ്ണൻ എന്നിവരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ആംബുലൻസ് കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. വിവരം അറിഞ്ഞതോടെ കോന്നി എലിയറക്കൽ നിന്നും ഗതാഗത നിയന്ത്രണത്തിന് പൊലീസിന്റെ സഹായം ലഭിച്ചു.
ബീനയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നം ഇല്ലെന്നു സ്ഥിരീകരിച്ച ശേഷം താലൂക്ക് ആശുപത്രിയിൽ നിന്നും കൂടുതൽ പരിശോധനകൾക്കായി ഇരുവരെയും പത്തനംതിട്ട ജനറൽ ആശുപതിയിൽ പ്രവേശിപ്പിച്ചു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്