- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ പേവിഷബാധയേറ്റ് വയോധിക മരിച്ചു; പേവിഷബാധയേറ്റത് ഒരു മാസം മുൻപ്
തൃശൂർ: പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു. തൃശൂർ ചിമ്മിനി നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കൽ പാറുവാണ് തൃശ്ശൂർ മെഡിക്കൽ കോളജിൽ മരിച്ചത്.
ഒരുമാസം മുമ്പാണ് ഇവർക്ക് നായുടെ കടിയേറ്റത്. എന്നാൽ കുത്തിവെപ്പ് എടുത്തിരുന്നില്ല. മൂന്നു ദിവസം മുമ്പാണ് മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയത്. എം 6 യൂനിറ്റിൽ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഇന്ന് വൈകീട്ടോടെ മരിക്കുകയായിരുന്നു.
കാട്ടിൽവച്ചാണ് ഇവർക്ക് കടിയേറ്റത്. മറ്റു രണ്ട് പേരെ കൂടി നായ കടിച്ചിരുന്നെങ്കിലും ഇവർ കുത്തിവെപ്പെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story