- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനൊപ്പം ഒളിച്ചോടി ഗൾഫിലേക്ക് കടക്കാൻ ശ്രമം; നീലേശ്വരം സ്വദേശിനിയെ കണ്ണൂർ വിമാന താവളത്തിൽ നിന്നും പൊലിസ് കസ്റ്റഡിയിലെടുത്തു
മട്ടന്നൂർ: കാമുകനൊപ്പം ഒളിച്ചോടിയ നീലേശ്വരം സ്വദേശിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ വിമാനത്താവളത്തിൽ നിന്നുമാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്യുന്ന 24 വയസുകാരിയെയാണ് മൊബൈൽ ടവർ ലൊക്കെഷൻ പരിശോധിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കാമുകനൊപ്പം ഗൾഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചന്തേര പൊലീസാണ് ഇവരെ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം. വ്യാഴാഴ്‌ച്ച രാവിലെ ഏഴു മണിക്ക് വിദ്യാർത്ഥിയുടെ പിതാവ് മരിച്ചിട്ടുണ്ടെന്നും അവിടേക്ക് പോകുന്നുവെന്നും പറഞ്ഞാണ് വീട്ടിൽ നിന്നും അദ്ധ്യാപിക പുറപ്പെട്ടത്. ഏറെ വൈകിയിട്ടും യുവതി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് ചന്തേര പൊലീസിൽ പരാതിനൽകുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ ചന്തേര പൊലീസ് നടത്തിയ അന്വേഷണത്തിൽ അദ്ധ്യാപിക നീലേശ്വരംചിറപ്പുറം സ്വദേശിയായ യുവാവിനൊപ്പം മുങ്ങിയതാണെന്ന് സൂചന ലഭിച്ചത്. പിന്നീടാണ് യുവതിയെ കണ്ണൂർ വിമാനത്താവളത്തിൽ വെച്ച ്കസ്റ്റഡിയിലെടുത്തത്. യുവതിയെ കോടതിയിൽ ഹാജരാക്കി.




