- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളിൽ ഒരാൾ മരിച്ചു; തീപിടിച്ചതിന്റെ കാരണം അവ്യക്തം; അന്വേഷണം തുടങ്ങി പൊലീസ്
തൃശൂർ: തൃശ്ശൂരിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളിൽ ഒരാൾ മരിച്ചു. കൊരട്ടി പൊങ്ങം ചക്കിയത്ത് ഷെർലി (54) ആണ് മരിച്ചത്. ഭർത്താവ് ദേവസി (68) ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.45നായിരുന്നു സംഭവം. ഇവർക്ക് എങ്ങനെയാണ് പൊള്ളലേറ്റതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.
വീടിന്റെ ഒന്നാം നിലയിലെ വരാന്തയിലായിരുന്നു തീയും പുകയും ഉയർന്നത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഷെർലി മരിച്ചത്.
തീപിടിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കൊരട്ടി പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. കറുകുറ്റി സെന്റ് തോമസ് യുപി സ്‌കൂൾ അദ്ധ്യാപികയായിരുന്ന ഷെർലി. ഏതാനും വർഷം മുൻപ് ജോലിയിൽ നിന്ന് സ്വമേധയാ വിരമിച്ചതായിരുന്നു. ദേവസി ടാക്സി ഡ്രൈവറാണ്. രണ്ടു മക്കളും വിവാഹം കഴിഞ്ഞ് കുടുംബസമേതം താമസിക്കുകയാണ്.




