തിരുവനന്തപുരം: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 22 കാരിയായ അഭിരാമി ആണ് മരിച്ചത്. വീടിനു പുറത്തെ ഗോവണിയിലെ ഇരുമ്പ് കമ്പിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. പനവൂർ പനയമുട്ടത്താണ് സംഭവം.

കൊലപാതകമാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ ഇതിൽ വ്യക്തത വരു. രണ്ടരവർഷം മുൻപാണ് ശരത്ത് -അഭിരാമി ദമ്പതികളുടെ വിവാഹം. ഇരുവർക്കും ഒന്നരവയസ്സ് പ്രായമുള്ള ഒരു ആൺകുഞ്ഞുണ്ട്. ഭർത്താവുമായി സ്ഥിരം വഴക്കായിരുന്നെന്നു അയൽവാസികൾ പറഞ്ഞു.