- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15കാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തു; സ്ത്രീകള്‍ക്ക് മർദ്ദനം; 48കാരൻ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകള്‍ക്ക് നേരെ അക്രമം നടത്തിയ 48കാരൻ പിടിയിൽ. പാലക്കാട് നൂറണി സ്വദേശി കിരൺ എം ആണ് പോലീസിന്റെ പിടിയിലായത്. 15 വയസുള്ള കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് ഇയാള്‍ സ്ത്രീകളെ മർദ്ദിച്ചത്. എന്നാൽ ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പാലക്കാട് നിന്നും കണ്ണൂരിലേക്ക് ട്രെയിൻ കയറാൻ വന്ന നാല് സ്ത്രീകൾക്കാണ് ദുരനുഭവം ഉണ്ടായത്. സ്ത്രീകളെ ആക്രമിക്കൽ, പൊതുസ്ഥലത്ത് അശ്ലീലം പറയൽ, ലൈംഗിക ചുവയോടെ ശാരീരിക സ്പർശനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കിരൺ റിമാൻ്റിലാണ്.
Next Story