കോഴിക്കോട്: നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ബോധരഹിതനായി തൊഴിലാളി കിണറ്റിൽ കുടുങ്ങി. കോഴിക്കോട് തിരുവമ്പാടിയിലാണ് സംഭവം. ചേപ്പിലങ്കോട് സ്വദേശി കീരൻ (65) ആണ് കിണറ്റിൽ കുടുങ്ങിയത്. മുക്കത്ത് നിന്ന് ഫയർഫോഴ്‌സ് എത്തി കീരനെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.