കോഴിക്കോട്: ബാലുശേരിയിലെ ഹോട്ടലില്‍ നിന്ന് വാങ്ങിയ ബിരിയാണിയില്‍ പുഴു കണ്ടെത്തിയതോടെ പ്രതിഷേധവുമായി നാട്ടുകാർ. കോക്കല്ലൂര്‍ ആശുപത്രിക്ക് സമീപമുള്ള ശ്രീനിധി ഹോട്ടലില്‍ നിന്ന് വാങ്ങിയ ചിക്കന്‍ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. പരാതി കൊടുത്തിട്ടും ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായാണ് പ്രദേശവാസികളുടെ ആരോപണം.

ബാലുശേരി സ്വദേശി ഷൈലജയും കുടുംബവുമാണ് ഹോട്ടലില്‍ നിന്ന് ബിരിയാണി വാങ്ങിയത്. ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തിയതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ ഹോട്ടലില്‍ എത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫ്രീസറില്‍ നിന്ന് പഴകിയ ഭക്ഷണവും കണ്ടെത്തി.