- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
71 മത് ആൾ ഇന്ത്യ പൊലീസ് റെസ്ലിങ് ക്ലസ്റ്റർ ചാമ്പ്യൻഷിപ്പ്: പഞ്ചഗുസ്തിയിൽ കേരള പൊലീസ് ചാമ്പ്യന്മാർ
തിരുവനന്തപുരം: പൂണെയിൽ നടന്ന 71 ാമത് ആൾ ഇന്ത്യ പൊലീസ് റെസ്ലിങ് ക്ലസ്റ്റർ ചാമ്പ്യൻഷിപ്പിൽ പഞ്ചഗുസ്തി പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി കേരള പൊലീസ്. ഇന്ന് സമാപിച്ച ചാമ്പ്യൻഷിപ്പിൽ പഞ്ചഗുസ്തി വിഭാഗത്തിൽ അഞ്ചു സ്വർണ്ണവും രണ്ടു വെള്ളിയുമുൾപ്പെടെ ഏഴു മെഡലുകള്ളാണ് കേരള പൊലീസ് നേടിയത്.
കെ.എ.പി ഒന്നാം ബറ്റാലിയനിലെ പൊലീസ് കോൺസ്റ്റബിൾമാരായ നിതിൻ ആന്റണി (80 കിലോ വിഭാഗം), ഷോബിൻ ജോർജ്ജ് (85 കിലോ വിഭാഗം), എസ്‌ഐ.എസ്.എഫ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസർ സനീഷ്.എ.എൻ (90 കിലോ വിഭാഗം), കൊച്ചി സിറ്റി പൊലീസിലെ സിവിൽ പൊലീസ് ഓഫീസർമാരായ കണ്ണൻ.വി സി (65 കിലോ വിഭാഗം), റിനിൽ സേവ്യർ (75 കിലോ വിഭാഗം) എന്നിവരാണ് സ്വർണ്ണമെഡൽ ജേതാക്കൾ. കോഴിക്കോട് സിറ്റി പൊലീസിലെ സിവിൽ പൊലീസ് ഓഫീസർമാരായ ധനേഷ്.എം.സി (110 കിലോ വിഭാഗം), ഫസീല പി (65 കിലോ വനിത വിഭാഗം) എന്നിവർ വെള്ളിമെഡലും നേടി.
ഫോട്ടോ ക്യാപ്ഷൻ : പൂണെയിൽ നടന്ന 71 ാമത് ആൾ ഇന്ത്യാ പൊലീസ് റെസ്ലിങ് ക്ലസ്റ്റർ ചാമ്പ്യൻഷിപ്പിൽ പഞ്ചഗുസ്തി പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള പൊലീസ് സംഘം ട്രോഫി ഏറ്റുവാങ്ങുന്നു.



