- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടിലാക്കാൻ ശ്രമിക്കവെ കുഴഞ്ഞുവീണു; മൃഗശാലയിലെ യമു പക്ഷി ചത്തു; ഹൃദയാഘാതമെന്ന് അധികൃതർ
തിരുവനന്തപുരം:മൃഗശാലയിലെ യമുയിനത്തിൽപ്പെട്ട പക്ഷി ചത്തു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ജീവനക്കാർ കൂട് വൃത്തിയാക്കുന്നതിനിടെ ഇതിനെ മറ്റൊരു കൂട്ടിലാക്കാൻ ശ്രമിക്കവെ ഇത് കുഴഞ്ഞു വീഴുകയായിരുന്നു. പരിശോധന നടത്തിയെങ്കിലും അത് ചത്തിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് മൃഗശാല അധികൃതർ വ്യക്തമാക്കി.
പറക്കാൻ കഴിയാത്ത പക്ഷികളാണിവ.ഇവയ്ക്ക് ഹൃദയാഘതം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് മൃഗശാല അധികൃതർ പറഞ്ഞു. എട്ട് വയസോളമുള്ള ആൺ യമുവാണ് ചത്തത്.തിരുപ്പതി വെങ്കടേശ്വര മൃഗശാലയിൽ നിന്ന് രണ്ട് വർഷം മുൻപാണ് ഇതിനെ തലസ്ഥാനത്തെത്തിച്ചത്.പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി യമുവിനെ സംസ്കരിച്ചു.
Next Story